NewsTrendingVatakara

ശഹീന്‍ ബാഗിന്റെ ചുവട് പിടിച്ച് വടകരയിലും നിലക്കാത്ത സമരം


വടകര: ഇന്ത്യന്‍ സമര തെരുവുകളുടെ ജ്വലിക്കുന്ന പ്രതീകമായ ഡല്‍ഹിയിലെ ശഹീന്‍ ബാഗിന്റെ ചുവട് പിടിച്ച് വടകരയിലും നിലക്കാത്ത സമരം. ജില്ലാ ആശുപത്രി റോഡിനു സമീപം ദേശീയപാതയോരത്താണ് ശഹീന്‍ ബാഗിനെ അനുസ്മരിച്ച് പൗരത്വ ഭേദഗതിക്കെതിരെ സമരം തുടങ്ങിയിരിക്കുന്നത്.
ശഹീന്‍ ബാഗ് സമരം മുസ്ലീം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ ഉദ്ഘാടനം ചെയ്തു. പ്രെഫ കെ.കെ.മഹ്മൂദ് അധ്യക്ഷത വഹിച്ചു. എസ്.പി.കുഞ്ഞമ്മത് മുഖ്യപ്രഭാഷണം നടത്തി. എം.പി.അബ്ദുള്‍ കരീം, എം.സി ഇബ്രാഹിം, പി.എസ്.രജ്ഞിത്കുമാര്‍, സി.കുമാരന്‍, പി.ബാലന്‍, ടി.വി.ബാലകൃഷ്ണന്‍, മുക്കോലക്കല്‍ ഹംസ, പി.പി.രാജന്‍, പൂത്തോളി കുഞ്ഞബ്ദുല്ല, കോറോം വള്ളി അബ്ദുറഹിമാന്‍, ടി.പി.മൊയ്തു, പി.സഫിയ, എം.വി.സിറാജുദീന്‍, ഒ.കെ.കുഞ്ഞബ്ദുല്ല, പുറന്തോടത്ത് സുകുമാരന്‍, ടി.കേളു, അഡ്വ.ഐ.മൂസ, സി.മഹമൂദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരണഘടനയെ ചേര്‍ത്തുപിടിച്ച് മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിച്ച് പൊരുതാം എന്ന മുദ്രാവാക്യവുമായാണ് ശഹീന്‍ബാഗ് സമരം നടക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന സത്യാഗ്രഹ സമരം രാത്രി പത്ത് വരെ നീളും. പോരട്ടങ്ങളുടെ സമര വീര്യത്താല്‍ പുതിയ ചരിത്രം തീര്‍ക്കുന്ന കടത്തനാട്ടില്‍ കക്ഷിരാഷ്ട്രീയ മത ജാതി ചിന്തകള്‍ക്കതീതമായി എല്ലാവരും സംബന്ധിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Show More

Related Articles

Back to top button
error: Content is protected !!