KoyilandyNewsObituary

വൈദ്യുതാഘാതമേറ്റ് ലൈന്‍മാന്‍ മരിച്ചു

കൊയിലാണ്ടി: കെഎസ്ഇബി ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ചേമഞ്ചേരി കൊളക്കാട് എടവലത്ത് ശ്രീജേഷ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് കാപ്പാട് ഗാമാസ്തൂപത്തിനു സമീപം ട്രാന്‍സ്‌ഫോര്‍മറില്‍ ജോലിയെടുക്കവെ ഷോക്കേറ്റു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ‘രാമന്‍നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മനു, അനില്‍കുമാര്‍, റിനേഷ്, രാജീവന്‍. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നു മാസം മുമ്പാണ് പൂക്കാട് കെഎസ്ഇബി ഓഫിസില്‍ ജോലിക്കെത്തിയത്.

Show More

Related Articles

Back to top button
error: Content is protected !!