Gulf News

നിര്‍ധന കുടുംബങ്ങള്‍ക്ക് വീടിനു സ്ഥലം നല്‍കി ബഹറിന്‍ ഹാപ്പി ഹൗസ്


വടകര: ബഹറിന്‍ ഹാപ്പി ഹൗസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ഏഴര സെന്റ് സ്ഥലം ഹാപ്പി ഹൗസ് സൗജന്യമായി നല്‍കി. ഹാപ്പി ഹൗസ് കുടുംബാംഗം മനീഷാണ് (അല്‍ നജാഫ് ബേക്കറി) ഈ സഹായം നല്‍കിയിരിക്കുന്നത്.
ഭൂമിയുടെ ആധാരം റൂറല്‍ എസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ മനീഷിന്റെ പിതാവ് കോറോത്ത് താഴെ കുനിയില്‍ കുഞ്ഞിരാമനില്‍ നിന്നു ജില്ലാ പോലീസ് സൂപ്രണ്ട് സൈമണ്‍ സ്വീകരിച്ച് രണ്ടു കുടുംബങ്ങള്‍ക്കു കൈമാറി. ബാലുശ്ശേരി നന്മണ്ട എടത്തില്‍ ബല്‍രാജിന്റെ കുടുംബത്തിനും ഏകരൂല്‍ നീലാഞ്ചേരി ഷീനയുടെ കുടുംബത്തിനുമാണ് ഭൂമി നല്‍കിയത്. വാടക വീട്ടില്‍ താമസിക്കുന്ന തികച്ചും അര്‍ഹതപ്പെട്ടവര്‍ക്കാണ് ഭൂമി ലഭിച്ചത്. ബഹറിന്‍ ഹാപ്പി ഹൗസ് ഭാരവാഹികളായ ശശി അക്കരാല്‍, ജിതേഷ് ടോപ്മോസ്റ്റ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!