KoyilandyTourismTrending

വെള്ളിയാങ്കല്ല് യാത്രക്കു ടൂറിസം വകുപ്പ് അവസരമൊരുക്കുന്നു


തിക്കോടി: മരിച്ചവരുടെ ആത്മാക്കള്‍ തുമ്പികളായി പറന്നെത്തുന്ന വെള്ളിയാങ്കല്ല് ഏവരേയും മോഹിക്കുന്ന ഒരു ഇടമാണ്. കടലില്‍ മൂന്നേക്കറോളം വിസ്തൃതിയുള്ള വെളളിയാങ്കല്ലിലേക്കു യാത്ര പോവുക എന്നത് ഏവരുടെയും വലിയ ആഗ്രഹമാണ്. ഇതിനു ടൂറിസം വകുപ്പ് തന്നെ അവസരമൊരുക്കുകയാണ്.
വെള്ളിയാങ്കല്ലിനോട് ഏറ്റവും അടുത്തുകിടക്കുന്ന തിക്കോടിയില്‍ നിന്ന് ഏകദേശം ഒന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ കാണുന്ന വെള്ളിയാങ്കല്ലിലേക്കുള്ള ബോട്ട് യാത്ര ടൂറിസം രംഗത്തേക്കുള്ള ഒരു പുതിയ കാല്‍വെപ്പായിരിക്കും. തിക്കോടിയില്‍ നിന്ന് 35 മിനിറ്റുകൊണ്ട് വെള്ളിയാങ്കല്ലിലെത്താം. കടല്‍ ശാന്തമാകുന്ന ജനുവരി മുതല്‍ മേയ് പകുതി വരെയാണ് അവിടേക്ക് പോകുന്നത്. ഒട്ടേറെപ്പേരാണ് വെള്ളിയാങ്കല്ലില്‍ പോകാനായി തിക്കോടിയില്‍ എത്തുന്നത്. എന്നാല്‍, എല്ലാവരെയും കൊണ്ടുപോകാനുള്ള സാഹചര്യം ഇപ്പോള്‍ ഇവിടെയില്ല.
യാത്ര അല്പം സാഹസികമാണ്. വെള്ളിയാങ്കല്ലിന് 50 മീറ്റര്‍ അകലയേ ബോട്ടെത്തുകയുള്ളൂ. ബോട്ടില്‍നിന്ന് രണ്ട് ഗൈഡുകള്‍ വെള്ളത്തിലിറങ്ങും. ഒരാള്‍ അടുത്തുള്ള ആമക്കല്ലുമായി ബോട്ട് ബന്ധിപ്പിക്കും. മറ്റൊരാള്‍ വെള്ളിയാങ്കല്ലില്‍ കയറി കയര്‍ ട്യൂബില്‍ കെട്ടിവലിച്ചാണ് യാത്രക്കാരെ ഇവിടെയെത്തിക്കുന്നത്. മൂന്ന് ഏക്കറോളം, പലതരത്തിലുള്ള ഒട്ടേറെ പാറക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്. കടല്‍പ്പക്ഷികളുടെ ഈറ്റില്ലവും മത്സ്യത്തൊഴിലാളികളുടെ ഇടത്താവളവും മീന്‍പിടിത്തക്കാര്‍ക്ക് ദിക്കറിയാന്‍ സഹായകവുമായ ഈ സ്ഥലം യാത്രക്കാര്‍ക്ക് പുതിയൊരനുഭവമാണ്.
തിക്കോടിയില്‍ ഒന്‍പത് പേര്‍ക്ക് ടൂറിസം വകുപ്പിന്റെ പരിശീലനവും ലൈസന്‍സും ലഭിച്ചിട്ടുണ്ട്. പത്തു യാത്രക്കാര്‍ക്ക് നാലു ഗൈഡുമാരുണ്ടാകും. യാത്രയ്ക്കായി കൂടുതല്‍ പേരെത്തുന്നുണ്ടെങ്കിലും ഗൈഡുമാര്‍ക്ക് സ്വന്തമായി ബോട്ടില്ലാത്തത് പ്രയാസമുണ്ടാക്കുന്നു.

Show More

Related Articles

Back to top button
error: Content is protected !!