News

കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് മര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍


നാദാപുരം: കാര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചേലക്കാട് സ്വദേശികളായ മലയില്‍ വിനോദന്‍ (45), എടത്തി പൊയില്‍ നിജിത്ത (29), എടത്തി പൊയില്‍ ദനില്‍ (28) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക് നരിക്കാട്ടേരിയിലെ വീട്ടില്‍ വിവാഹാവശ്യത്തിന് വാഹനം ഓടിയ വാടക വാങ്ങാന്‍ പോകുന്നതിനിടെയാണ് കാര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. പയന്തോങ്ങ് മീത്തലെ ഇല്ലത്ത് ഷഹീന്‍ (24), പേരോട് പാലോടുന്നയില്‍ ഇസ്മായില്‍ (34) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Show More

Related Articles

Back to top button
error: Content is protected !!