Art&Literature

വാദ്യാസ്വാദകരുടെ മനം കവര്‍ന്ന് ഒമ്പതുകാരന്റെ തായമ്പക

സുധീര്‍
കൊയിലാണ്ടി: പൂരങ്ങളുടെ നാട്ടില്‍ നിന്നെത്തി ചെമ്പക്കുറില്‍ തായമ്പക കൊട്ടി പ്രണവ് പി.മാരാര്‍ എന്ന ഒമ്പത് വയസുകാരന്‍ വാദ്യാസ്വാദകരുടെ മനം കവര്‍ന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് തായമ്പക അവതരിപ്പിച്ചത്. നിരവധി പേരാണ് തായമ്പക ആസ്വദിക്കാന്‍ എത്തിയത്.
തൃക്കൂര്‍ അശോക് ജി.മാരാരുടെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച് ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് പ്രണവ് അരങ്ങേറ്റം കുറിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. ഇപ്പോള്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രണവ്.
മേള പ്രമാണി കൂടിയായ സുന്ദരമാരാരുടെയും ശ്രീവിദ്യയുടെയും മകനാണ്. ഇതിനൊടകം 250ഓളം വേദികളില്‍ തായമ്പക അവതരിപ്പിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ക്ഷേത്ര സന്നിധിയില്‍ പ്രണവ് തായമ്പക അവതരിപ്പിക്കുന്നത്. സ്വര്‍ണപതക്കം അടക്കം നിരവധി സമ്മാനങ്ങള്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!