Art&Literature

ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍-കാവല്‍ യാത്ര ഫെബ്രുവരി 10 നു ജില്ലയില്‍


കുറ്റ്യാടി: കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന ‘ ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍ ‘
എന്ന സന്ദേശവുമായി നടത്തുന്ന ‘കാവല്‍ യാത്ര’ ഫെബ്രുവരി പത്തിനു ജില്ലയില്‍ പ്രവേശിക്കും. കുറ്റ്യാടിയില്‍ നല്‍കുന്ന ആദ്യ സ്വീകരണം വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം 31 നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു കുറ്റ്യാടി കോണ്‍ഗ്രസ് ഓഫീസില്‍ നടക്കും.
ജനുവരി 27 നു തിരുവനന്തപുരത്തു നിന്നാണ് കാവല്‍യാത്ര പ്രയാണം ആരംഭിച്ചിരിക്കുന്നത്. വര്‍ത്തമാനകാല ഭാരതം അഭിമുഖീകരിക്കുന്ന കിരാത നിയമത്തിനെതിരെയുള്ള പ്രതിഷേധ, പോരാട്ട ശബ്ദമായി മാറുകയാണ് കാവല്‍യാത്ര. ജില്ലയില്‍ കുറ്റ്യാടിയിലും കോഴിക്കോട്ടുമാണ് സ്വീകരണം. കുറ്റ്യാടിയില്‍ നാളെ നടക്കുന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വടകര മേഖലയിലെ മുഴുവന്‍ കോണ്‍ഗ്രസ്, പോഷക സംഘടനാ നേതാക്കളും സാംസ്‌കാരിക നായകരും പങ്കെടുക്കണമെന്നു സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ കെ.പ്രദീപന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ജെ.സജീവ് കുമാര്‍, സംസ്‌കാര സാഹിതി കുറ്റ്യാടി നിയോജക മണ്ഡലം ചെയര്‍മാന്‍ പി.പി.ദിനേശന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Show More

Related Articles

Back to top button
error: Content is protected !!