NewsVatakara

ഗാന്ധിസ്മരണയില്‍ സെക്കുലര്‍ അസംബ്ലിയും യുവജനറാലിയും നടത്തി ഡിവൈഎഫ്‌ഐ


വടകര: ഗാന്ധി രക്തസാക്ഷിത്വത്തിന്റെ എഴുപത്തിരണ്ടാം വാര്‍ഷിക വേളയില്‍ ഡിവൈഎഫ്‌ഐ മേമുണ്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനറാലിയും സെക്കുലര്‍ അസംബ്ലിയും സംഘടിപ്പിച്ചു. വര്‍ത്തമാനകാല ഇന്ത്യയില്‍ ഗാന്ധി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ത്യാഗനിര്‍ഭരമായ ആ ജീവിതത്തെ വീണ്ടെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ഓര്‍മപ്പെടുത്തലുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുകയും പൗരത്വം തെളിയിക്കേണ്ട ബാധ്യത പൗരനില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട തീരുമാനങ്ങള്‍ക്കെതിരെ വര്‍ത്തമാനകാല ഇന്ത്യ തെരുവില്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ‘ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മേമുണ്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ അസംബ്ലി സംഘടിപ്പിച്ചത്.
കീഴല്‍ സ്‌കൂള്‍ യൂനിറ്റില്‍ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സെക്കുലര്‍ അസംബ്ലിക്ക് മുന്നോടിയായി കീഴല്‍മുക്കില്‍ നിന്ന് കീഴല്‍ സ്‌കൂള്‍ യൂനിറ്റിലേക്ക് നൂറ് കണക്കിന് യുവതീ, യുവാക്കള്‍ അണിനിരന്ന യുവജന റാലിയും നടന്നു. മേമുണ്ട മേഖല പ്രസിഡണ്ട് സുബീഷ് മേമുണ്ട അധ്യക്ഷത വഹിച്ച സെക്കുലര്‍ അസംബ്ലിയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ പി ശ്രീജിത്ത്, ബ്ലോക്ക് ട്രഷറര്‍ എം കെ വികേഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാഗേഷ് പുറ്റാറത്ത് സ്വാഗതവും മേഖല കമ്മിറ്റി അംഗം വിശാല്‍ നന്ദിയും പറഞ്ഞു.
ഇംഗ്ലീഷ് വിഷയത്തില്‍ നെറ്റും ജെആര്‍എഫും ലഭിച്ച മേമുണ്ട മേഖല എക്‌സിക്യൂട്ടീവ് അംഗം സി ടി ദിലീപിനെ ചടങ്ങില്‍ അനുമോദിച്ചു. ഭരതന്‍ കുട്ടോത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്പാട്ടുകളും വടകര താജ് തിയ്യേറ്ററിന്റെ ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന ലഘുനാടകവും അരങ്ങേറി

Show More

Related Articles

Back to top button
error: Content is protected !!