MahéNews

ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസാ അധ്യാപകന്‍ പിടിയില്‍

മാഹി: ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുടക് ജില്ലയില്‍ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദ് മദനിയെയാണ് (30) പള്ളൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
ഒരുമാസം മുന്‍പാണ് ഇയാള്‍ ചാലക്കരയിലെ മദ്രസയില്‍ അധ്യാപകനായി എത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ ഇയാളെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്‌ഐ എം.സെന്തില്‍കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.വി.ശ്രീജേഷ്, പാറേമ്മല്‍ രോഷിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പ്രതിയെ പുതുച്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി.

Show More

Related Articles

Back to top button
error: Content is protected !!