Education

23 വര്‍ഷത്തിനു ശേഷം കൂട്ടായ്മക്കൊരുങ്ങി ചോറോട് ഹൈസ്‌കൂള്‍ കൂട്ടുകാര്‍


വടകര: 1997-എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചവരുടെ സംഗമത്തിനൊരുങ്ങി ചോറോട് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. ഏപ്രില്‍ 19ന് വിപുലമായ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുചേരലും പരിപാടികളും നടക്കും.
ഇതിന്റെ മുന്നോടിയായി 150 ല്‍പരം സഹപാഠികളുമായി വാട്‌സാപ്പ് കൂട്ടായ്മക്കു രൂപം നല്‍കി. ഒരുമിച്ചു പഠിച്ചവര്‍ക്കുവേണ്ടി ഈ കൂട്ടായ്മ വിവിധ സഹായങ്ങള്‍ ചെയ്തുവരുന്നു. വിദേശത്തും മറ്റും ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏപ്രില്‍ 19ന് വീണ്ടും ഒത്തുചേരുന്നത്. ഗുരുക്കന്മാരെ ആദരിക്കലും മറ്റു കലാപരിപാടികളും അരങ്ങേറും. ഉദേഷ്.പി, പി.കെ.വിജീഷ്, ദിവ്യ, ജോഷി, പി.പി.ബൈജു, ദീപ, കെ.എം.രജിത്ത്, വിനേഷ് എന്നിവര്‍ കൂട്ടായ്മയുടെ ഭാരവാഹികളാണ്.

Show More

Related Articles

Back to top button
error: Content is protected !!