News

മനുഷ്യമഹാശൃംഖലക്കിടെ കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാശ്രമം

കൊല്ലം: എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. വന്ദേമാതരം എന്ന് വിളിച്ചാണ് ഇയാള്‍ ഞരമ്പ് മുറിച്ചത്. പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്.
കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി. കൈയില്‍ കത്തിയുണ്ടായിരുന്നു. മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി.
കൊല്ലം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Show More

Related Articles

Back to top button
error: Content is protected !!