NewsVatakara

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണ് കെട്ടി പ്രതിഷേധം


വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവാവ് നടത്തിയ കണ്ണ് കെട്ടി പ്രതിഷേധം ശ്രദ്ധപിടിച്ചുപറ്റി. യൂത്ത് ലീഗ് വടകര മുന്‍സിപ്പല്‍ സെക്രട്ടറി അജ്‌നാസ് പുതിയോട്ടിലാണ് റിപ്പബ്ലിക് ദിനത്തില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. മൂരാട് പാലം മുതല്‍ അഞ്ച് വിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമ വരെയായിരുന്നു അജ്‌നാസ് കണ്ണ് കെട്ടി നടന്നത്. ദേശീയപതാകയേന്തിയ അജ്‌നാസ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും വേണ്ടെന്നും രാജ്യത്തെ രക്ഷിക്കുക എന്നും എഴുതിയ ബോര്‍ഡ് കഴുത്തില്‍ തൂക്കിയിരുന്നു. റോഡരികിലൂടെ നടന്നു നീങ്ങിയ അജ്‌നാസിനെ നിരവധി പേര്‍ അഭിവാദ്യം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രജനി ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിക്കു മുനീര്‍സേവന, ഗീത, സമീര്‍, ഫൈസല്‍, സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!