NewsTrendingVatakara

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ താക്കീത്; ലക്ഷങ്ങള്‍ മഹാശൃംഖല തീര്‍ത്തു


കോഴിക്കോട്: ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കുടിലശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളത്തില്‍ മനുഷ്യമഹാമതില്‍ തീര്‍ത്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മഹാശൃംഖലയില്‍ ലക്ഷങ്ങളാണ് കണ്ണികളായത്. രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി.
ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരുവോരത്ത് അണിനിരന്നവര്‍ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ചുകൊണ്ടു പുതുചരിത്രം രചിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള കാസര്‍കോട് ശൃംഖലയുടെ ആദ്യകണ്ണിയും എം എ ബേബി കളിയിക്കാവിളയില്‍ അവസാനകണ്ണിയുമായി അണിചേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി. എപി, ഇ.കെ.സുന്നി വിഭാഗങ്ങളുടെയും മുജാഹിദിന്റെയും നേതാക്കളും ക്രിസ്ത്യന്‍ പുരോഹിതരവും കണ്ണികളായി. പ്രതിജ്ഞയ്ക്കുശേഷം സംസ്ഥാനത്തെ ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നു.
3.30-ന് കാസര്‍കോട് നിന്ന് റോഡിന്റെ വലതുവശം ചേര്‍ന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്സല്‍ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു.

Show More

Related Articles

Back to top button
error: Content is protected !!