NewsVatakara

സ്വാഭിമാന്‍ റാലി തിങ്കളാഴ്ച വടകരയില്‍


വടകര: പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ജനങ്ങളുടെ സംശയത്തിന് വ്യക്തത വരുത്താന്‍ ജനജാഗരണ വേദി സംഘടിപ്പിക്കുന്ന സ്വാഭിമാന്‍ റാലിയും പൊതുസമ്മേളനവും തിങ്കളാഴ്ച വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാരായ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടും ഇടത്-വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. എസ്ജിഎംഎസ്ബി സ്‌കൂളിനടുത്ത് നിന്നും വീരഞ്ചേരിയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനങ്ങള്‍ അഞ്ചു വിളക്ക് ജംഗ്ഷനടുത്ത് സംഗമച്ച് പുതിയ സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരും. പൊതു സമ്മേളനം ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വി.പി.വേണുഗോപാലന്‍, എന്‍.കെ.ബാലകൃഷ്ണന്‍, ജെ.സേതുമാധവന്‍, എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!