KuttiadyNews

സിസി പീടിക-തന്നാണി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു


കുനിങ്ങാട്: പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സിസി പീടിക – തന്നാണി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് അംഗം സൗദ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി- പുറമേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗുണഭോക്തൃ സമിതി ചെയര്‍മാന്‍ തയ്യില്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അബ്ദുല്ല പുതിയെടുത്ത്, എം.പി.ഷാജഹാന്‍, തെക്കയില്‍ മുഹമ്മദ്, തന്നാണി ഇബ്രാഹിം, എ.പി.ഷക്കത്ത്, തന്നാണി മുഹമ്മദ്, തന്നാണി ബാലകൃഷ്ണന്‍, നൗഷാദ്.ടി.എം, ഹാഷിം കുറ്റിയില്‍, അന്‍സാര്‍ മഞ്ഞിരോളി എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!