NewsVatakara

മുഖ്യമന്ത്രിയുടെ ഹരിതമിഷന്‍ അവാര്‍ഡ്: രണ്ടാംസ്ഥാനം വടകരക്ക്


വടകര: മുഖ്യമന്ത്രിയുടെ പ്രഥമ ഹരിതമിഷന്‍ അവാര്‍ഡ് രണ്ടാം സ്ഥാനം വടകര നഗരസഭയ്ക്ക്. ഹരിത മിഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ശുചിത്വ സംഗമത്തില്‍ അവാര്‍ഡ് തുകയായ ഏഴ് ലക്ഷം രൂപയുടെ ചെക്കും പ്രശംസ പത്രവും മന്ത്രി എ.സി.മൊയ്തീനില്‍ നിന്നു വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍, നഗരസഭ സെക്രട്ടറി അരുണ്‍ രംഗന്‍, മണലില്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബാബു, ജെഎച്ച്‌ഐ പി.ബിജു തുടങ്ങിയവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
മികവുറ്റ ശുചിത്വപ്രവര്‍ത്തനം, നീര്‍ച്ചാലുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണം, മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കല്‍, നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് ബദല്‍ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രവര്‍ഹരിയാലി ഹരിതകര്‍മസേനയുടെ ഈ മേഖലയിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയതായി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!