NewsVatakara

മനുഷ്യ മഹാശൃംഖലയുടെ പ്രചരണാര്‍ഥം തെരുവ് നാടകം അരങ്ങേറി


വടകര: എല്‍ഡിഎഫ് നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പാതയില്‍ നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി വടകരയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നാടകം അവതരിപ്പിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിളിച്ചോതി ആളുകളെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന രീതിയിലായിരുന്നു തെരുവ് നാടകം.
പൗരത്വ ബില്ലിനെതിരെയുള്ള മികച്ച പ്രതിരോധമായി നാടകം. ഗിരീഷ് മണിയൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ ആര്യ രവീന്ദ്രന്‍, ആദര്‍ശ് കടമേരി, റിനീഷ് കടമേരി, നീനുശ്രീ കടമേരി എന്നിവര്‍ അഭിനയിക്കുന്നു. നേതാക്കളായ കെ.സുബിഷ, സമീര്‍ പാക്കയില്‍, വിജേഷ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!