NewsVatakara

കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സാരഥികളെ കര്‍ഷകര്‍ ആദരിച്ചു


വടകര: നാളികേരത്തില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സാരഥികളെ മേമുണ്ട നാളികേര ഉല്‍പാദക ഫെഡറേഷനിലെ കര്‍ഷകര്‍ ആദരിച്ചു.
ചല്ലിവയല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. കമ്പനി പ്രവര്‍ത്തനത്തെ കുറിച്ച് ചെയര്‍മാന്‍ പ്രൊഫ.ഇ.ശശീന്ദ്രന്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.ബലറാം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയില്‍, വി.പി.റിഷ, ടി.ഭാസ്‌കരന്‍, ശോഭ മലയില്‍, കെ .സദാനന്ദന്‍, ഇ.കെ കരുണാകരന്‍, കെ.പി.വിപിന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.രാമചന്ദ്രന്‍ സ്വാഗതവും സുധീഷ് കോമത്ത് നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!