NewsVatakara

ഭിന്നിപ്പിക്കല്‍ നയത്തിനെതിരെ അധ്യാപകര്‍ രംഗത്തിറങ്ങണം: സി.കെ.സുബൈര്‍


വില്യാപ്പള്ളി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ അധ്യാപക സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍. കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ വടകര വിദ്യാഭ്യാസ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള ഓപ്പണ്‍ സ്പീച്ച് വില്ല്യാപ്പള്ളി ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ടോടി ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ: ഐ.മൂസ, ആര്‍.ബലറാം, കെ.ടി.അബ്ദുറഹിമാന്‍, അജയ് ആവള, കെ.എം.ബാബു, ടി.പി.ഗഫൂര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ടി.കെ.ഖാലിദ്, ബഷീര്‍ മാണിക്കോത്ത്, ടി.ജമാലുദ്ദീന്‍, എം.മഹമൂദ് പ്രസംഗിച്ചു.
ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനം കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ശശികുമാര്‍ പുറമേരി, പി.പി.മുഹമ്മദ് എന്നിവര്‍ ക്ലാസെടുക്കും. 2 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ടി.ടി.ഇസ്മയില്‍ ഉല്‍ഘാടനം ചെയ്യും.

Show More

Related Articles

Back to top button
error: Content is protected !!