Art&Literature

ചിത്രകാരിയെ അനുമോദിച്ചു


വടകര: ഇന്റര്‍നാഷനല്‍ ആര്‍ട്ട് മാസ്ട്രോ എക്സിബിഷന്‍ 2019ല്‍ മികച്ച ചിത്രകാരിയായി തെരഞ്ഞെടുക്കപ്പെട്ട വൈക്കിലശ്ശേരി മാപ്പിള എല്‍പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി സുരജ അമല്‍ദേവിനെ സ്‌കൂള്‍ പിടിഎ, എസ്എസ്ജി, എംപിടിഎ, സ്റ്റാഫ് കൗണ്‍സില്‍ എന്നിവ സംയുക്തമായി അനുമോദിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ രാജേഷ് ചോറോട് ഉദ്ഘാടനം ചെയ്തു. എസ്എസ്ജി കണ്‍വീനര്‍ ബഷീര്‍ പട്ടാര അധ്യക്ഷത വഹിച്ചു. ജബ്സില കക്കാട്ട് സംസാരിച്ചു. പ്രധാനാധ്യാപിക സി.എച്ച്.ബീന സ്വാഗതവും കെ.മുഹമ്മദ് നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!