News

കെഎസ്ടിയു വിദ്യാഭ്യാസ ജില്ല സമ്മേളനം വില്യാപ്പള്ളിയില്‍ ഇന്നു തുടങ്ങും


വടകര: കെഎസ്ടിയു വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളിലായി വില്യാപ്പള്ളിയില്‍ നടക്കും. ഇന്നു വൈകീട്ട് നാലിനു പൗരത്വം ജന്മാവകാശമാണ് – എന്ന ഒപ്പണ്‍ സ്പീച്ച് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സൂബൈര്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ സമ്പൂര്‍ണ സമ്മേളനം കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഡോ. ശശികുമാര്‍ പുറമേരി, പി.പി.മുഹമ്മദ്, വി.കെ.മൂസ, ടി.പി.അബ്ദുല്‍ ഗഫൂര്‍, ഒ.കെ.കുഞ്ഞബ്ദുല്ല, നൊച്ചാട്ട് കുഞ്ഞബ്ദുല്ല തുടങ്ങിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ടി.ടി.ഇസ്മായീല്‍ ഉദ്ഘാടനം ചെയ്യും. വടകര ഡിഇഒ കെ.കെ.മനോഹര്‍ ജൗഹര്‍ ഉപഹാര സമര്‍പണം നടത്തും.

Show More

Related Articles

Back to top button
error: Content is protected !!