Gulf News

ഉറക്കത്തില്‍ വിഷവാതകം ശ്വസിച്ച് ബഹറിനില്‍ മലയാളിയടക്കം രണ്ടു മരണം


മനാമ: നേപ്പാളിനും ദുബായിക്കും പിന്നാലെ ബഹറിനിലും ഉറക്കത്തില്‍ വിഷവാതകം ശ്വസിച്ച് മരണം. താമസ സ്ഥലത്ത് കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ച് മലയാളി ഉള്‍പെടെ രണ്ടു പേരാണ് മരിച്ചത്. മധ്യ ബഹറിനിലെ നഗരമായ അവാലിയിലാണ് സംഭവം. കാസര്‍കോട് ബന്തിയോട് സ്വദേശി മഹമൂദാണ് മരിച്ച മലയാളി. അവാലിയില്‍ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സ് എത്തി വാതില്‍ തുറന്നപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. തണുപ്പകറ്റാനിട്ട തീയില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. മരിച്ച രണ്ടാമത്തെയാളുടെ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Show More

Related Articles

Back to top button
error: Content is protected !!