Education

മേമുണ്ട സ്‌കൂള്‍ കായികോത്സവത്തിന് തിരിതെളിഞ്ഞു

വടകര: വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കായികോത്സവത്തിന് തിരിതെളിഞ്ഞു. മേമുണ്ട എച്ച്എസ്എസ് മുന്‍ കായികാധ്യാപകന്‍ വി.പി.സത്യന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും അച്ഛനും ചേര്‍ന്ന് കൊളുത്തിയ ദീപശിഖ സ്‌കൂള്‍ കായിക പ്രതിഭ സ്വാതി കൃഷ്ണരാജ് ഏറ്റുവാങ്ങി. നിരവധി അത്‌ലറ്റുകളുടെ അകമ്പടിയോടെ പുതിയാപ്പില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നൂറുകണക്കിന് കായിക പ്രതിഭകള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റ് നടന്നു. സ്‌കൂള്‍ മാനേജര്‍ പി. രാജന്‍ സല്യൂട്ട് സ്വീകരിച്ചു. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹരീന്ദ്രനാഥ് പതാക ഉയര്‍ത്തി കായികമേള ഉദ്ഘാടനം ചെയ്തു. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.മനോജ് മുഖ്യാതിഥിയായി.
പ്രിന്‍സിപ്പള്‍ പി.കെ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി.ശശികുമാര്‍, പി.പി.പ്രഭാകരന്‍, സി.വത്സകുമാര്‍, അലൈഡ, ജയശ്രീ, ജിഗീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ലീഡര്‍ ദേവമിത്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി എം സുബൈര്‍ സ്വാഗതവും ടി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന കളരി അഭ്യാസ പ്രകടനത്തിന് വില്ല്യാപ്പള്ളി കുഞ്ഞിമ്മൂസ ഗുരുക്കള്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും

Show More

Related Articles

Back to top button
error: Content is protected !!