Art&Literature

സംഗീതജ്ഞന്‍ ഹരിദാസിനെ വടകര പൗരാവലി ആദരിക്കുന്നു


വടകര: സംഗീതരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.സി.ഹരിദാസിനെ വടകര പൗരാവലിയും ശിഷ്യഗണങ്ങളും ആദരിക്കുന്നു. 35 വര്‍ഷമായി ശ്രീരഞ്ജിനി എന്ന സംഗീത വിദ്യാലയം നടത്തിവരുന്ന ഹരിദാസ് വായ്പ്പാട്ടിലും മിക്ക സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നിപുണനാണ്.
ലണ്ടനിലെ ട്രിനിറ്റി മ്യൂസിക് കോളജില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന നിരവധി വിദ്യാര്‍ഥികളെ ഹരിദാസ് പരിശീലിപ്പിക്കുന്നുണ്ട്. മെയ് 24 നു ടൗണ്‍ ഹാളിലാണ് ആദരിക്കല്‍ പരിപാടി നടക്കുക. സിനിമ, സംഗീത രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ട്രിനിറ്റിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയ ശ്രേയ മുണ്ടക്കൂല്‍, ശ്രീലക്ഷ്മി എന്നീ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും. ട്രിനിറ്റി കോളജിന്റെ ഉപ കേന്ദ്രമായി ശ്രീരഞ്ജിനി സംഗീത വിദ്യാലയത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനു വിളിച്ചുചേര്‍ത്ത സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ എം.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍, ടി.ബാബു, പി.വിജയ ബാബു, വടയക്കണ്ടി നാരായണന്‍, പി.പി.വിജീഷ്, എ.കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. പി.വിജയ ബാബു (ചെയര്‍മാന്‍), കെ.മുരളി (കണ്‍വീനര്‍) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!