Art&Literature

പുസ്തക പ്രകാശനവും കവിയരങ്ങും നടത്തി

വടകര: മന്തരത്തൂര്‍ യുപി സ്‌കൂള്‍ അധ്യാപിക റഷീദ ഇസ്ഹാഖ് രചിച്ച ‘നിലാവിനെ സ്നേഹിച്ച പെണ്‍കുട്ടി’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത കവി വീരാന്‍കുട്ടി നിര്‍വഹിച്ചു.യുവ കവയത്രി ടി.വി.വൈഷ്ണവി ആദ്യപ്രതി ഏറ്റുവാങ്ങി.
സോമന്‍ കടലൂര്‍ പുസ്തകം പരിചയപ്പെടുത്തി. പി.ടി.എ.പ്രസിഡന്റ് ബാബുരാജ് അധ്യക്ഷ്യത വഹിച്ചു ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.എം. രമേശന്‍, കെ.എം.ബാലന്‍, സി.പി.കുഞ്ഞബ്ദുല്ല, എം.ടി.പ്രദീപന്‍, കെ.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാമദാസ് മണലേരി സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ഗോപി നാരായണന്‍, ബൈജു ആവള, സജീവ് മന്തരത്തൂര്‍, വീരാന്‍ കുട്ടി, സോമന്‍ കടലൂര്‍, വൈഷ്ണവി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. എം.വി.ഇബ്രാഹിം നന്ദി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!