NewsVatakara

ദീപിക സിംഗിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി വിദ്യാര്‍ഥിനി


വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടകരയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദീപിക സിംഗ് രജാവത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ എംയുഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമത്തുല്‍ ഷഫ്‌ന താരമായി. ആയിരങ്ങളായ വടകരയിലെ പൗരാവലി ആവേശപൂര്‍വമാണ് പ്രസംഗവും തര്‍ജമയും ആസ്വദിച്ചത്. അര മണിക്കൂറിലേറെ സദസിനെ ആവേശത്തില്‍ മുക്കിയ ദീപികയുടെ പ്രസംഗത്തിന് തനിമ ചോരാതെ ആത്മവിശ്വാസത്തോടെ നടത്തിയ തര്‍ജമ സദസ് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ദീപിക സിംഗ് രജാവത്തിന്റെ ഇംഗ്ലിഷ് പ്രസംഗം ക്രോഡീകരിച്ച് മലയാളത്തില്‍ വിവര്‍ത്തനം നടത്തി കൈയ്യടി നേടി എംയുഎം സ്‌കൂളിന്റെ അഭിമാനമായ ഫാത്തിമത് ഷഫ്‌നയെ വടകര പൗരത്വ സംരക്ഷണ വേദി സംഘാടക സമിതി അനുമോദിച്ചു. പ്രൊഫ.കെ.കെമഹമൂദ് ഉപഹാരം നല്‍കി. എടച്ചേരി തലായി സ്വദേശിയായ ഫാത്തിമത്തുല്‍ ഷഫ്‌ന പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്.

Show More

Related Articles

Back to top button
error: Content is protected !!