Education

മേലടി എംഎല്‍പി സ്‌കൂളില്‍ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

പയ്യോളി: രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ വിദ്യാസമ്പന്നരായ തലമുറക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് കെ.മുരളീധരന്‍ എംപി. മേലടി എംഎല്‍പി സ്‌കൂള്‍ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്ത സാധ്യതകള്‍ സമഗ്രമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി സ്‌കൂളില്‍ സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ലാബാണ് വിദ്യാര്‍ഥികള്‍ക്കായി സമര്‍പ്പിച്ചത്.
പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ അധ്യക്ഷത വഹിച്ചു. മേലടി ബിആസിയിലെ ബിപിഒ എം.കെ.രാഹുല്‍ മുഖ്യ പ്രഭാഷണം നടത്തി.
സ്തുത്യര്‍ഹമായ സേവനം നടത്തിയ പി.ടി.എ പ്രസിഡന്റ് ഇ.സി.ഇസ്മത്തിന് പ്രശസ്തി ഫലകം നല്‍കി പൊന്നാടയണിയിച്ച് ആദരിച്ചു. കൗണ്‍സിലര്‍മാരായ കെ.ടി ലിഖേഷ്, വി.എം ഷാഹുല്‍ ഹമീദ്, രാജന്‍ രാജേന്ദു, സ്‌കൂള്‍ മാനേജര്‍ പി.പി അബ്ദുല്‍ അസീസ്, കമ്മന ഉമ്മര്‍, മുഹമ്മദലി മാസ്റ്റര്‍, സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ പി.എം പീതാംബരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.വി റജുല നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!