Obituary

മേമുണ്ട സ്‌കൂള്‍ റിട്ട.പ്രധാനാധ്യാപകന്‍ ബാലചന്ദ്രകുറുപ്പ് അന്തരിച്ചു


വടകര: മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപകനും എന്‍എസ്എസ് വടകര ടൗണ്‍ കരയോഗം പ്രസിഡന്റുമായ പാറേമ്മല്‍ സ്‌കൂളിന് സമീപം സ്വാതിയില്‍ സി.കെ.ബാലചന്ദ്രക്കുറുപ്പ് (82) അന്തരിച്ചു. കപ്പള്ളി തറവാട് കുടുംബ ട്രസ്റ്റ് പ്രസിഡന്റാണ്. ഭാര്യ: സി.കെ.ലീല (റിട്ട.അധ്യാപിക മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍). മക്കള്‍: ലസിത (സിങ്കപ്പൂര്‍), സജിത്ത്, നിഷിത (കോഴിക്കോട്). മരുമക്കള്‍: രാജേഷ് (സിങ്കപ്പൂര്‍), ദിവ്യ(പൂന), അജയ് നമ്പ്യാര്‍ (കോഴിക്കോട്). സഹോദരങ്ങള്‍: അംബുജാക്ഷി, പത്മിനി, പരേതരായ കാര്‍ത്യായനി, ബാലക്കുറുപ്പ്, ദാക്ഷായണി. സംസ്‌കാരം വെള്ളിയാഴ്ച വീട്ടു വളപ്പില്‍.
ആദര സൂചകമായി വെള്ളിയാഴ്ച മേമുണ്ട സ്‌കൂളിന് അവധിയായിരിക്കും. പകരം ശനിയാഴ്ച പ്രവൃത്തി ദിവസവുമായിരിക്കുമെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു

Show More

Related Articles

Back to top button
error: Content is protected !!