NewsVatakara

മൂരാട് കാറിടിച്ച് വയോധികന്‍ മരണപ്പെട്ടു

.
ഇരിങ്ങല്‍ : മൂരാട് പാലത്തിനു സമീപം കാറിടിച്ച് വയോധികന്‍ മരണപ്പെട്ടു. ഇടിച്ചവാഹനം നിര്‍ത്താതെ പോയി. മങ്ങുല്‍ പാറക്കു സമീപം താമസിക്കുന്ന എണാപ്പൊയില്‍ ഗോവിന്ദന്‍ (78) ആണ് മരണപ്പെട്ടത്. കോഴിക്കോട് ഭാഗത്തു നിന്ന് അമിതവേഗതയില്‍ വന്ന കാറാണ് ഇടിച്ചത്. പെട്ടെന്ന് തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അമിത വേഗതയില്‍ വന്ന കരിനീല കളറിലുള്ള പോളോ കാറാണ് ഇടിച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്തനായില്ല.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരിങ്ങലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ജാനകി. മക്കള്‍: രഞ്ജിത്ത്, രജിത, ഗിരിജ. മരുമക്കള്‍: ബിന്ദു, ബിജു, സതിഷ്.

Show More

Related Articles

Back to top button
error: Content is protected !!