Art&Literature

കത്തെഴുതല്‍ മത്സരം: ഒന്നാം സ്ഥാനം വളയം കെ.പി.അഞ്ജുവിന്


നാദാപുരം: ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല കത്തെഴുതല്‍ മത്സരത്തില്‍ വളയം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി കെ.പി. അഞ്ജു ഒന്നാം സ്ഥാനം നേടി. കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങില്‍ നിന്ന് ഇരുന്നൂറ്റി പതിനാറ് വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.
ഒന്നാം സമ്മാനം നേടിയ അഞ്ജുവിനെ സ്‌കൂള്‍ അധ്യാപകരും പിടിഎയും അഭിനന്ദിച്ചു. വളയം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ജേര്‍ണലിസം വിദ്യാര്‍ഥിനിയാണ് അഞ്ജു. വളയം കാലിക്കൊളുമ്പിലെ കുഞ്ഞിപ്പറമ്പത്ത് ചന്ദ്രന്‍, സുജാത ദമ്പതികളുടെ മകളായ അഞ്ജു സ്‌കൂളിലെ നിരവധി രചനാ മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. കത്തുകളും എഴുത്ത് ശൈലികളും അന്യം നിന്നുപോകുന്ന കാലത്ത് അഞ്ജുവിന്റെ രചനപരമായ കഴിവ് മനസ്സിലാക്കിയ അധ്യാപകരാണ് കത്തെഴുത്ത് മത്സരത്തിന് എല്ലാവിധ പിന്തുണയും നല്‍കിയത്.

Show More

Related Articles

Back to top button
error: Content is protected !!