NewsVatakara

സുമിത്രന്റെ ചികിത്സക്കായി നാടൊരുമിക്കുന്നു


വടകര: കണ്ണൂക്കരയിലെ ഓട്ടോ തൊഴിലാളിയായ കെ.ടി.സുമിത്രന്റെ ചികിത്സക്കായി നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചു. ഗുരുതരമായ കരള്‍രോഗം ബാധിച്ച സുമിത്രന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് രോഗം ഭേദമാകാനുള്ള വഴിയെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്.
രോഗിയായ വൃദ്ധ മാതാവും ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സുമിത്രന്‍. ശസ്ത്രക്രിയക്ക് ഏകദേശം മുപ്പത് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തംഗം എ.ടി.ശ്രീധരന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി.കവിത, ബ്ലോക്ക് പഞ്ചായത്തംഗം അനിത പിലാക്കണ്ടി, വാര്‍ഡംഗം പി.എം.രതീദേവി എന്നിവര്‍ രക്ഷാധികാരികളും പുത്തലത്ത് പ്രദീപ് കുമാര്‍ ചെയര്‍മാനും വി.പി ഗോപാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറും ടി.എന്‍ ബാലകൃഷ്ണന്‍ ഖജാന്‍ജിയുമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഉദാരമതികളുടെ സഹായം ചോമ്പാല സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 3795490043, ഐഎഫ്എസ് കോഡ്്- CBINO-280970 ലേക്ക് അയക്കാം.

Show More

Related Articles

Back to top button
error: Content is protected !!