Education & Culture

മടപ്പളളി സ്‌കൂളില്‍ ശാസ്ത്ര-സാങ്കേതിക-ആരോഗ്യ-വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കമായി


വടകര : ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മടപ്പളളി ഹയര്‍സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക ആരോഗ്യ വിദ്യാഭ്യാസ ചരിത്ര പ്രദര്‍ശനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. പരിപാടി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. വര്‍ഗീയതക്ക് അതീതമായ കലയാണ് സംഗീതമെന്നും അത് മനസുകളെ സംയോജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രോത്സവം സിനിമാതാരം സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു.
വിപണന സ്റ്റാള്‍ ഉദ്ഘാടനം വടകര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി.കവിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.രാജന്‍, എ.ടി.ശ്രീധരന്‍, ഗായകന്‍ വി.ടി.മുരളി, വി.മധുസൂധനന്‍, ടി.പി.ബിനീഷ്, പി.പി.ദിവാകരന്‍, സി.കെ.വിശ്വനാഥന്‍, ഫസല്‍ തങ്ങള്‍, സോമന്‍ മുതുവന, ശ്രീധരന്‍ മടപ്പള്ളി, ദിനേശന്‍ കരുവാന്‍കണ്ടി, വി.പി.പ്രഭാകരന്‍, സി.ഷിജു, പി.പി.ചന്ദ്രശേഖരന്‍, പി.പ്രസീത, കിഴക്കയില്‍ ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ 10 മണിമുതല്‍ രാത്രി 8.30വരെ വിവിധ പരിപാടികളോടെ നടക്കുന്ന പ്രദര്‍ശനം 19 വരെ തുടരും.

Show More

Related Articles

Back to top button
error: Content is protected !!