NewsVatakara

ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ അധ്യാപകര്‍ പ്രതികരിക്കണം: കെഎടിഎഫ്

വടകര. രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ മൂല്യങ്ങളും ചവിട്ടി മെതിക്കുമ്പോള്‍ അതിന്റെ സംരക്ഷകര്‍ എന്ന നിലക്ക് അധ്യാപക സമൂഹം രംഗത്ത് വരണമെന്ന് കെഎടിഎഫ് വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മഹത്തായ ആര്‍ഷ ഭാരത സംസ്‌കാരവും നാനാത്വത്തില്‍ ഏകത്വവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അധ്യാപകരുടെ ബാധ്യതയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.നൗഷാദ്, വി.പി.ജൈസല്‍, ടി.കെ.ഹാരിസ്, വി.പി.ഫസല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഹാരിസ് കടമേരി (പ്രസിഡന്റ്), സി.എച്ച്.അബ്ദുല്‍കരീം വേളം, പി.സി.അഷ്റഫ്, വി പി കുഞ്ഞമ്മദ്, സലാം മണിയൂര്‍ (വൈസ് പ്രസിഡന്റുമാര്‍), എം.കെ.റഫീഖ് വടകര (ജനറല്‍ സെക്രട്ടറി), വി.പി.നജീബ് വാണിമേല്‍, കെ.മുഹമ്മദ്, അന്‍സാര്‍ മേലടി, റഫീഖ് കൊയിലാണ്ടി (സിക്രട്ടറിമാര്‍), കെ.കെ.സി.ഹന്‍ലലത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

Show More

Related Articles

Back to top button
error: Content is protected !!