Art&Literature

എം.സി.അപ്പുണ്ണി നമ്പ്യാരെ സാഹിത്യലോകം എന്നും സ്മരിക്കും: ഡോ.കെ.എം.ഭരതന്‍


വില്യാപ്പള്ളി: ഒരു ജീവിതകാലം മുഴുവന്‍ വടക്കന്‍പാട്ടുകളുടെ സമ്പാദനത്തിനായി പ്രയത്‌നിച്ച എം.സി.അപ്പുണ്ണി നമ്പ്യാരെ സാഹിത്യലോകം എന്നും സ്മരിക്കുമെന്നു മലയാളം സര്‍വകലാശാല പ്രൊഫസര്‍ ഡോ.കെ.എം.ഭരതന്‍ അഭിപ്രായപ്പെട്ടു. ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അപ്രകാശിതങ്ങളായ ഇരുപത്തഞ്ചോളം വടക്കന്‍പാട്ടുകള്‍ സമാഹരിച്ച് മലയാള ഭാഷക്ക് സമര്‍പിച്ചത് എംസിയാണ്.
മുപ്പത്തിനാലാം ചരമവാര്‍ഷിക ദിനത്തില്‍ എംസിയുടെ വീട്ടില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭരതന്‍. കുനിങ്ങാട് പ്രദേശത്തെ ഇരുപതില്‍പരം ഗ്രാമീണ ഗായികമാര്‍ വടക്കന്‍പാട്ടുകള്‍ ആലപിച്ചു.

Show More

Related Articles

Back to top button
error: Content is protected !!