News

സ്ഫോടനത്തില്‍ ഗൃഹനാഥന് പരിക്കേറ്റ സംഭവം: അന്വേഷണം ഊര്‍ജിതം


നാദാപുരം: വളയം നിരവുമ്മലില്‍ വീട്ട്പറമ്പിലുണ്ടായ സ്ഫോടനത്തില്‍ ഗൃഹനാഥന് പരിക്ക്. കിഴക്കേപറമ്പത്ത് പപ്പനാണ് (62) സാരമായി പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാളുടെ വീടിന് പിന്നിലെ പറമ്പില്‍ സ്ഫോടനശബ്ദം കേട്ടത്. വീട്ട്കാര്‍ ഓടിയെത്തിയപ്പോഴാണ് കൈക്ക് പരിക്കേറ്റ നിലയില്‍ പപ്പനെ കാണുന്നത്. പരിക്കേറ്റ പപ്പനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയം എസ്‌ഐ ആര്‍.സി.ബിജുവിന്റെ നേതൃത്വത്തില്‍ വീട്ട്പറമ്പില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങളും തീ പെട്ടിയും കണ്ടെത്തി. അപകടസ്ഥലത്ത് രക്തം തളം കെട്ടിയ നിലയിലാണ്. സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയതതിന് ഗൃഹനാഥനെതിരെ വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Show More

Related Articles

Back to top button
error: Content is protected !!