NewsVatakara

സിഎംപിയുടെ സേവ് റിപ്പബ്ലിക് മാര്‍ച്ചിനു വടകരയില്‍ തുടക്കം


വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിഎംപിയുടെ നേതൃത്വത്തിലുള്ള സേവ് റിപ്പബ്ലിക് മാര്‍ച്ചിന് വടകരയില്‍ തുടക്കമായി. ആദ്യ ദിനം ഇരിങ്ങല്‍, പയ്യോളി, തിക്കോടി, നന്തി, കൊല്ലം എന്നിവടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊയിലാണ്ടിയില്‍ സമാപിച്ചു.
സമാപന സമ്മേളനം മുന്‍ മന്ത്രി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. ലീഗ് നേതാവ് റഷീദ് വെങ്ങളം, സി.എം.പി സംസ്ഥാന അസി സെക്രട്ടറി സി.എന്‍.വിജയകൃഷ്ണന്‍, നേതാക്കളായ ജി.നാരായണ്‍ കുട്ടി, കെ.എ.കുര്യന്‍, ജാഥാ ക്യാപ്റ്റന്‍ അഷ്‌റഫ് മണക്കടവ്, വൈസ് ക്യാപ്റ്റന്മാരായ ചീരാമറ്റം തങ്കച്ചന്‍, ഉഷ ഫറൂഖ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകീട്ട് കിഡ്സണ്‍ കോര്‍ണറില്‍ എത്തിച്ചേരും. 16ന് വൈകിട്ട് രാമനാട്ടുകരയില്‍ സമാപിക്കും.

Show More

Related Articles

Back to top button
error: Content is protected !!