NewsVatakara

മതവിദ്വേഷ മുദ്രാവാക്യം: യൂത്ത്ലീഗ് എസ്പിക്ക് പരാതി നല്‍കി


വടകര: പൗരത്വ ഭേദഗതി അനുകൂല സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെതിരെ യൂത്ത്ലീഗ് നേതൃത്വം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. മനപൂര്‍വം സംഘര്‍ഷം ഉണ്ടാക്കി നാട്ടില്‍ കലാപത്തിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് പരാതിയില്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്തലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, കെ.കെ.നവാസ്, പി.പി.റഷീദ്, എം.ഫൈസല്‍, അബ്ദുള്‍ ബാസിത് എന്നിവരാണ് പരാതിയുമയി എസ്.പി ഓഫീസിലെത്തിയത്.

Show More

Related Articles

Back to top button
error: Content is protected !!