EducationNewsVatakara

മടപ്പള്ളി പ്രദര്‍ശനം ബുധനാഴ്ച തുടങ്ങും; ഫ്‌ളാഷ് മോബ് ആവേശമായി


വടകര: മടപ്പള്ളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ശാസ്ത്ര-സാങ്കേതിക-ആരോഗ്യ-ചരിത്ര പ്രദര്‍ശനത്തിന്റ പ്രചരണാര്‍ഥം ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. വടകര ടൗണിലും നാദാപുരം റോഡ്, മടപ്പളളി എന്നിവിടങ്ങളിലും നടന്ന ഫ്‌ളാഷ്‌മോബ് കൈയടി നേടി. 50 വിദ്യാര്‍ഥിനികള്‍ നൃത്തച്ചുവടുകള്‍ കാഴ്ച വെച്ചു.
ബുധനാഴ്ച ആരംഭിക്കുന്ന ശാസ്ത്ര-സാങ്കേതിക-ആരോഗ്യ-ചരിത്ര പ്രദര്‍ശനം വിജ്ഞാനത്തിന്റെ പുതുവെളിച്ചം പകരും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 15 ന് വൈകീട്ട് നാലു മണിക്ക് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവം സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം 19 വരെ നീണ്ടുനില്‍ക്കും.

Show More

Related Articles

Back to top button
error: Content is protected !!