KuttiadyNews

പൗരത്വ ഭേദഗതി: വിഷയം വഴി തിരിച്ചു വിടാന്‍ ശ്രമമെന്നു പാറക്കല്‍ അബ്ദുല്ല എംഎല്‍എ


കുറ്റ്യാടി : പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപിക്കെതിരെ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തെ വര്‍ഗീയമായി മുതലെടുക്കാനുളള ശ്രമമാണ് അവര്‍ നടത്തുന്നതെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുറ്റ്യാടി ടൗണില്‍ തിങ്കളാഴ്ച നടന്ന ബിജെപി കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന റാലിയില്‍ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ചത് ഇതിന്റെ തെളിവാണ്. പൗരത്വ ഭേദഗതിക്കെതിരെ രാഷ്ട്രീയ-മത ഭേദമന്യേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുസ്ലിംകളുടെ മാത്രം പ്രശ്നമായല്ല ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ ഇത് ഏറ്റെടുത്തത്. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതില്‍ വിറളി പൂണ്ട ആര്‍എസ്എസ് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് കുറ്റ്യാടിയില്‍ നടത്തിയത്. സംയമനം പാലിച്ചും പ്രകോപിതരാവാതെയും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിരോധം തീര്‍ക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്. കുറ്റ്യാടിയില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!