NadapuramNews

പോക്സോ കേസ്: യുവാവിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു


നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ റിമാന്റിലായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇരിങ്ങണ്ണൂര്‍ കച്ചേരി പറമ്പുംകാട്ടുമ്മല്‍ രജീഷി (32)നെയാണ് സിഐ കെ.പി.സുനില്‍കുമാര്‍ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ഡിസംബര്‍ 31 നാണ് കല്ലാച്ചി സ്വദേശിയായ പതിനേഴ്കാരിയെ രജീഷ് തട്ടിക്കൊണ്ട് പോയതായി പിതാവ് നാദാപുരം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ രജീഷ് റിമാന്റിലായിരുന്നു. ബംഗ്ലുരുവില്‍ എത്തിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായും വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനായി പ്രതിയെ ബംഗ്ലുരുവില്‍ കൊണ്ടുപോകുമെന്നും ബുധനാഴ്ച്ച കോടതിയില്‍ ഹാജരാക്കുമൈന്നും സിഐ പറഞ്ഞു. യുവാവിന് സഹായങ്ങള്‍ ചെയ്ത് നല്‍കിയ യുവ ദമ്പതികളും ഈ കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്നു

Show More

Related Articles

Back to top button
error: Content is protected !!