Education

പരീക്ഷാകാലം വരവായി; ഇംഗ്ലീഷ് ഈസിയാക്കാന്‍ ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍


വടകര: ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ‘ഈസി ഇംഗ്ലീഷ്’ പരിപാടിക്ക് തുടക്കമായി. ഇത് പതിനേഴാമത് വര്‍ഷമാണ് അസോസിയേഷന്‍ ഈസി ഇംഗ്ലീഷ് പരിപാടി നടത്തുന്നത്. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് എളുപ്പമാക്കി കൊടുക്കുന്ന പദ്ധതിയാണ് ഇത്.
ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ഇംഗ്ലീഷില്‍ വിജയിപ്പിച്ച് എടുക്കുകയും പരമാവധി വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് നേടി കൊടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ തലത്തിലും എപ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപ ജില്ലാ തലത്തിലും ക്ലാസുകള്‍ നല്‍കും. ഇതിനായി വടകര, കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലായി പ്രത്യേക അധ്യാപക റിസോഴ്‌സ് പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ക്ലാസുകള്‍ ആവശ്യമുള്ളവര്‍ 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടണം. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന വിഭവങ്ങള്‍ സംഘടനയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് അഡ്രസ് www.egakerala.weebly.com
ഇതിനു പുറമേ ഫോണിലൂടെ സംശയനിവാരണത്തിനായി ഓണ്‍ കോള്‍ സപ്പോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പര്‍: 9447929983, 9496938462. വിളിക്കേണ്ട സമയം രാത്രി എട്ട് മുതല്‍ 8 30 വരെ.
ഈസി ഇംഗ്ലീഷ് പരിപാടിയുടെ ഈ വര്‍ഷത്തെ ജില്ലാതല ഉദ്ഘാടനം വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂറോപ്യന്‍ സഞ്ചാരി ദീദി മുഖ്യാതിഥിയായി. എസ്‌സിഇആര്‍ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ കെ.ടി.ദിനേശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് പി.എ.നൗഷാദ്, സിസ്റ്റര്‍ നിഖിത, സിസ്റ്റര്‍ രേഖ, എ.വി.മജീദ്, കെ.കൃപ, അനീസ് മുഹമ്മദ്, സ്വപ്ന നമ്പ്യാര്‍, ദര്‍ശ രാജന്‍, വി.ഭദ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു

Show More

Related Articles

Back to top button
error: Content is protected !!