NewsVatakara

ദീപ്തി ഗ്യാസ് ഏജന്‍സി ഓഫീസില്‍ കള്ളന്‍ കയറി


വടകര: ജെടി റോഡിലെ ദീപ്തി ഗ്യാസ് ഏജന്‍സി ഓഫീസില്‍ കള്ളന്‍ കയറി. ഇന്നലെ രാത്രിയാണ് സംഭവം. മുന്‍ഭാഗം ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയ കള്ളന്‍ സിസിടിവി ദൃശ്യം അടങ്ങിയ ഡിജിറ്റല്‍ വീഡിയോ റിക്കാര്‍ഡര്‍ (ഡിവിആര്‍) കൊണ്ടുപോയി. അലമാര കുത്തി തുറന്ന് ഇതിലെ രേഖകള്‍ വാരിവലിച്ചിട്ട നിലയിലാണ്. ദൃശ്യം പതിയാതിരിക്കാന്‍ മുന്നിലെ സിസിടിവി ക്യാമറ ചെരിച്ചുവെച്ചിട്ടുണ്ട്. ഡിവിആര്‍ കൊണ്ടുപോയ സാഹചര്യത്തില്‍ ഇവിടെ കയറിയത് ഹൈടെക് കള്ളനാണെന്നു കരുതുന്നു. പോലീസെത്തി പരിശോധന നടത്തി.

Show More

Related Articles

Back to top button
error: Content is protected !!