NewsTrendingVatakara

വടകര-തൊട്ടില്‍പാലം റൂട്ടില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്


വടകര: ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നിരന്തരമുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 21 മുതല്‍ വടകര-നാദാപുരം-തൊട്ടില്‍പാലം റൂട്ടില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ യുനിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. തലശേരി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നു നാദാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ താലൂക്ക് അതിര്‍ത്തിയില്‍ നിന്നു തിരിച്ചുപോകണമെന്ന് യൂനിയനുകള്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ മാസം നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ പി.പി.അയൂബിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെയാണ ് തുടര്‍ച്ചയായി അക്രമം നടക്കുന്നത്. ഹര്‍ത്താല്‍ ദിവസം ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ക്ലീനര്‍ ഷിജിനെ തളീക്കരയില്‍ വെച്ച് ബസ് തടഞ്ഞു ക്രൂരമായി മര്‍ദിക്കുകയുണ്ടായി. അതിന് ശേഷം കല്ലാച്ചിയില്‍ പാര്‍ക്ക് ചെയ്ത കൂടല്‍ ബസ് അര്‍ധരാത്രിയില്‍ അടിച്ചു തകര്‍ക്കുകയും ടയറുകള്‍ കുത്തി കീറുകയും ചെയ്തു. ഇതിനു പിന്നാലെ 11നു രാത്രി വട്ടോളി നാഷണല്‍ സ്‌കൂളിനു സമീപം പാര്‍ക്ക് ചെയ്ത രണ്ടു ബസുകള്‍ തകര്‍ക്കുകയുണ്ടായി. പോലീസ് സ്വീകരിച്ച നിസംഗമായ സമീപനമാണ് അക്രമം ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് വളമായത്. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കുമായി യൂണിയനുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
യോഗത്തില്‍ എം.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.രാമചന്ദ്രന്‍, പി.എം.വേലായൂധന്‍, പി.അശോകന്‍, മജീദ് അറക്കിലാട്, വിനോദ് ചെറിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!