NadapuramNews

തെരുവ് പട്ടികള്‍ കൂട് ആക്രമിച്ച് ആടിനെയും കോഴിയേയും കൊന്നു

നാദാപുരം: വെള്ളൂര്‍ നെല്ലിമുക്കില്‍ തെരുവ് നായകള്‍ കൂട് അക്രമിച്ച് അഞ്ച് ആടുകളേയും 15 കോഴികളെയും കടിച്ചു കൊന്നു. പ്രവാസിയായ മീത്തലെ പീടികയില്‍ അസീസിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആടുകളെയും കോഴികളെയുമാണ് തെരുവ് പട്ടികള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം . ആടും കോഴികളും അലറുന്ന ശബ്ദം കേട്ട് അസീസ് ഉറക്കമുണര്‍ന്നപ്പോള്‍ ആടുകളേയും കോഴികളെയും കൊന്ന ശേഷം നായക്കള്‍ ഓടി പോവുന്നതാണ് കണ്ടത്. നേരത്തെയും ഈ മേഖലയില്‍ നിരവധി പേരുടെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ തെരുവു പട്ടികളുടെ അക്രമം നടന്നിരുന്നു. വളര്‍ത്തുമൃഗങ്ങളെ തെരുവ് പട്ടി ആക്രമിച്ചതോടെ നാട്ടുകാരും കര്‍ഷകരും ആശങ്കയിലാണ്.

Show More

Related Articles

Back to top button
error: Content is protected !!