NadapuramNews

വീണ്ടും അക്രമം; ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ രണ്ട് ബസുകള്‍ തകര്‍ത്തു


നാദാപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ കൂടി തകര്‍ത്ത നിലയില്‍. വട്ടോളിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്കു നേരെയാണ് അക്രമമുണ്ടായത്. വടകര-തൊട്ടില്‍ പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.പി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 ക്യൂ 7863 നമ്പര്‍ കാമിയോ ബസും കെഎല്‍ 11 ക്യൂ 1107 നമ്പര്‍ പി.പി.ബസുമാണ് അജ്ഞാതര്‍ അടിച്ച് തകര്‍ത്തിരിക്കുന്നത്. രണ്ട് ബസിന്റെയും ഇരു ഭാഗങ്ങളിലെയും ഗ്ലാസുകളും ഒരു ബസിന്റെ ടയറുകളുമാണ് നശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എയര്‍ പോര്‍ട്ടില്‍ പോകുന്ന യാത്രക്കാരാണ് ബസുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. രണ്ടാഴ്ച മുമ്പ് ഇതേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബസിന്റെ ക്ലീനര്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ കല്ലാച്ചിയില്‍ നിര്‍ത്തിയിട്ട ഒരു ബസ് അടിച്ച് തകര്‍ത്തിരുന്നു. ഈ കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും അക്രമം ഉണ്ടായത്.

Show More

Related Articles

Back to top button
error: Content is protected !!