NadapuramNews

ഭൂമിവാതുക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടനം

നാദാപുരം: ഭൂമിവാതുക്കല്‍ ചങ്ങരോത്ത് മുക്കില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടനം. എലോക്കുന്നുമ്മല്‍ കുഞ്ഞിരാമന്റെ വീടിന് സമീപം പൊയില്‍ കണ്ടി മമ്മുവിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നു പുലര്‍ച്ചെ 1.15 നാണ് അജ്ഞാത സംഘം ബോംബറിഞ്ഞത്. വളയം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ മാസം ഇതിന് തൊട്ടടുത്ത് സിസി മുക്കില്‍ നിന്ന് ബോംബ് നിര്‍മ്മമാണ സാമഗ്രികള്‍ പോലീസ് കണ്ടെടുത്തിരുന്നു. പ്രദേശത്തെ താഴേ വീട്ടില്‍ വാസുവിന്റെ വീട്ടിനു നേരെ രണ്ടാഴ്ച മുമ്പ് അജ്ഞാതസംഘം ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടിക്കു തുനിയുകയാണ് പോലീസ്.

Show More

Related Articles

Back to top button
error: Content is protected !!