Education

സംസ്ഥാന സ്‌കൗട്ട് കാമ്പോരി: വടകരക്ക് ഒന്നാം സ്ഥാനം


വടകര: ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നടന്ന സംസ്ഥാനതല കാമ്പോരിയില്‍ വടകര വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 43 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി മൂവായിരത്തിലധികം സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് പങ്കെടുത്ത കമ്പോരിയിലാണ് വടകര ഈ നേട്ടം കൈവരിച്ചത്. സ്‌കൗട്ട്, ഡാന്‍സ്, ക്യാമ്പിംഗ് സ്റ്റാന്റേഡ്, മാര്‍ച്ച് ഫാസ്റ്റ് തുടങ്ങി പങ്കെടുത്ത പത്തൊന്‍പത് ഇനങ്ങളില്‍ എ ഗ്രേഡും അഞ്ച് ഇനങ്ങളില്‍ ബി ഗ്രേഡും വടകര നേടി. സംസ്ഥാനതലത്തിലുള്ള ക്യാമ്പും വിവിധ മത്സരങ്ങളും ചേര്‍ന്നതിനെയാണ് കാമ്പോരി എന്നു വിശേഷിപ്പിക്കുന്നത്.
വിജയികളെ വടകര ഡിസ്ട്രിക്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ വടകര ശ്രീനാരായണ സ്‌കൂളില്‍ നടന്ന യോഗത്തില്‍ അനുമോദിച്ചു.ഡിസ്ട്രിക്ട് കമ്മീഷണര്‍ പി.പി.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വി.കെ.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് ട്രെയിനിംഗ് കമ്മീഷ്ണര്‍ സി.കെ മനോജ് കുമാര്‍, ഡിറ്റിസി പി.ഹരിദാസ്, കെ.കെ.ശശികല, മഞ്ജുള, കെ.പി.പ്രകാശന്‍, ജി.വിനോദന്‍, സി.സുനീഷ് കുമാര്‍, മുരളി കൃഷ്ണ , ദിവ്യപ്രഭ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Show More

Related Articles

Back to top button
error: Content is protected !!