Business

വായ്പാ കുടിശിക: അദാലത്ത് തുടങ്ങി


വടകര: നവ കേരളീയം കുടിശികനിവാരണം പദ്ധതിയുടെ ഭാഗമായി വടകര റൂറല്‍ ബാങ്ക് നേതൃത്വത്തില്‍ വായ്പ കുടിശികക്കാര്‍ക്കായി അദാലത്ത് തുടങ്ങി. ആര്‍ബിട്രേഷന്‍ കേസായ വായ്പക്കാരുടെ അദാലത്ത് ബാങ്ക് പ്രസിഡന്റ് എ.ടി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വീരഞ്ചേരി എം.കൃഷ്ണന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ സോമന്‍ മുതുവന അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.പ്രദീപ്കുമാര്‍, സ്‌പെഷ്യല്‍ സെയില്‍ ആഫീസര്‍ ബാബു, നോഡല്‍ ഓഫീസര്‍ ടി.വി.ജിതേഷ്, റിക്കവറി ഓഫീസര്‍ ആര്‍.റീന എന്നിവര്‍ പ്രസംഗിച്ചു.
മരണപ്പെട്ടവരുടെ വായ്പകള്‍, മാരക രോഗം ബാധിച്ചവര്‍/ മാരക രോഗം ബാധിച്ചവരുടെ കുടുംബങ്ങളായിട്ടുള്ളവര്‍ തുടങ്ങി വായ്പക്കാരുടെ സ്ഥിതികണക്കിലെടുത്ത് പരമാവധി ഇളവുകള്‍ നല്‍കി ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുന്നതാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു

Show More

Related Articles

Back to top button
error: Content is protected !!