NewsTrending

മരടില്‍ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിലംപൊത്തി

കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ ഒന്നായ ഹോളിഫെയ്ത്ത് എച്ച്2ഓ ഫ്‌ളാറ്റ് നിലം പതിച്ചു. കൃത്യം 11.18നാണ് മൂന്നാമത്തെ അവസാന സൈറണ്‍ മുഴങ്ങിയത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും 18 മിനുട്ട് വൈകിയാണ് സ്‌ഫോടനം നടന്നത്.
16 മിനുട്ട് വൈകിയാണ് ആദ്യസൈറണ്‍ മുഴങ്ങിയത്. 10.55ന് രണ്ടാം സൈറണും മുഴങ്ങുമെന്ന് അറയിച്ചിരുന്നെങ്കിലും മുഴങ്ങിയില്ല. ഇതോടെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ച സ്‌ഫോടനം വൈകുകയായിരുന്നു.
നേവിയുടെ ഹെലികോപ്റ്റര്‍ ഈ മേഖലയ്ക്ക് മുകളിലൂടെ പോയതിനാലാണ് രണ്ടാം സൈറണ്‍ മുഴങ്ങാതിരുന്നത്. ഇത് സാങ്കേതിക തകരാറായി കണക്കാക്കേണ്ടതില്ലെന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരം. ഇതിനു പിന്നാലെയാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റുക ള്‍ പൊളിച്ചത്. നഗരസഭയില്‍ സജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
18370.49 ചതുരശ്ര മീറ്ററിലായി 19 നിലകളാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റിനുള്ളത്. ആകെ 91 അപാര്‍ട്ട്മെന്റുകള്‍. സെക്കന്റുകള്‍ക്കുള്ളില്‍ സ്‌ഫോടനം പൂര്‍ത്തിയായി. 21450 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അവശേഷിക്കുമെന്നാണ് കരുതുന്നത്. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിര്‍വശത്തുള്ള ആല്‍ഫ സെറീന്റെ വീഴ്ച. ഈ രണ്ട് ഫ്ളാറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചിച്ചിരുന്നു. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.
ആദ്യം നിലംപൊത്തിയത് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ്. വെടിമരുന്നിലേക്ക് തീപടര്‍ത്താന്‍ ബ്ലാസ്റ്റര്‍ വിരലമര്‍ത്തിയതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് കായലോരത്തേക്ക് വീഴുകയും ചെയ്തു. മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വിവിധ സ്ഫോടനങ്ങള്‍.
ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികളും പോലീസ് അധികാരികളും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും (ആംബുലന്‍സ് ഉള്‍പ്പടെ) മരട് നഗരസഭ ഉദ്യോഗസ്ഥരും സജ്ജരായി നിന്നു. 32 പോയിന്റുകളിലായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 8 സ്ട്രൈക്കിംഗ് പാര്‍ട്ടിയും, 3 ബോട്ടുകളിലായി 3 ടീമുകള്‍ പട്രോളിംഗ് നടത്തുന്നുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!