NadapuramNewsObituary

മരം ദേഹത്തു വീണ് ബംഗാളി യുവാവ് മരിച്ചു


നാദാപുരം: മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് ബംഗാളി യുവാവ് മരിച്ചു. രാധാ കാന്തപുര്‍ നാദിയ സ്വദേശി മിനാറുല്‍ ഷേഖ് (28) ആണ് മരിച്ചത്.നാദാപുരം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ തോലന്റവിട കുഞ്ഞമ്മദിന്റെ പറമ്പില്‍ മരം മുറിക്കാനെത്തിയതായിരുന്നു. ഉച്ചയ്ക് വീട്ടുകാര്‍ നിസ്‌കാരത്തിന് പോയപ്പോഴാണ് അപകടം നടന്നതെന്ന് സംശയിക്കുന്നു. വൈകുന്നേരം മിനാറുല്‍ ഷേഖിനെ കാണാതായതോടെ അന്വേഷിച്ച് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിനായി വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Show More

Related Articles

Back to top button
error: Content is protected !!